നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം; പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം; പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം
Oct 24, 2025 03:57 PM | By Remya Raveendran

കൊച്ചി:   പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020 ലെ NEP അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ല്.

വിദ്യാർത്ഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളവും കേന്ദ്രവും പ്രതിജ്ഞാബദ്ധരെന്നും വിദ്യാഭ്യാസ മന്ത്രലയം അറിയിച്ചു. നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

പദ്ധതിയി ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ്, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് അതിവേഗ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ സിപിഐ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം കാണിച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്നാണ് സിപിഐയുടെ പ്രതികരണം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമായിട്ടുണ്ട്.

Narendramodipmsree

Next TV

Related Stories
കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

Oct 24, 2025 04:54 PM

കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ...

Read More >>
മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം

Oct 24, 2025 04:38 PM

മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം

മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍...

Read More >>
പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI

Oct 24, 2025 03:27 PM

പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI

പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ...

Read More >>
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു

Oct 24, 2025 02:49 PM

ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു

ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണം...

Read More >>
‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

Oct 24, 2025 02:44 PM

‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ...

Read More >>
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു

Oct 24, 2025 02:29 PM

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall