കണ്ണൂർ : കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട.ചെങ്ങളായി കോട്ടപ്പറമ്പിൽ നിന്നും 26.851 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.കോട്ടപ്പറമ്പിലെ കളരി കുന്നേൽ വീട്ടിൽ കെ കെ റാഷിദിനെ അറസ്റ്റ് ചെയ്‌തു.
ശ്രീകണ്ഠാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി എച്ച് നസീബിൻ്റെ നേതൃത്വത്തിലാണ് മയക്ക്‌മരുന്ന് വേട്ട നടന്നത്.
മയക്ക്‌മരുന്ന് കടത്താൻ ഉപയോഗിച്ച ട്രാവലറും കസ്റ്റഡിയിൽ എടുത്തു.
Kannur






































