സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും
Oct 31, 2025 01:47 PM | By Remya Raveendran

തിരുവനന്തപുരം :    സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.

KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ്. സർക്കാർ വാഹനങ്ങൾ- KL-90, KL 90D എന്നീ നമ്പറുകളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90A, KL 90E നമ്പർ ആയിരിക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 ൽ തുടങ്ങും. 90 കഴിഞ്ഞാല്‍ KL-90D സീരിസാകും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A യിൽ തുടങ്ങും, ശേഷം KL 90E രജിസ്ട്രേഷന്‍ നമ്പർ പ്ലേറ്റുകള്‍ നല്‍കും. KL 90B, KL 90F രജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.

അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവക്ക് KL 90Cയും അവസാനിച്ചാൽ KL 90G സീരീസിലും രജിസ്ട്രേഷന്‍ നല്‍കും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വിൽക്കുമ്പോൾ വാഹന രജിസ്ട്രേഷന്‍ മാറ്റണമെന്നും നിർദ്ദേശമുണ്ട്. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകൾ പ്രത്യേകമായി മാറ്റിവക്കും.

Governmentvehicle

Next TV

Related Stories
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

Oct 31, 2025 08:09 PM

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റി; മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി സജീവമാകും

Oct 31, 2025 06:32 PM

കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റി; മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി സജീവമാകും

കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റി; മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി...

Read More >>
പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Oct 31, 2025 05:25 PM

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം...

Read More >>
കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

Oct 31, 2025 04:33 PM

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി...

Read More >>
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

Oct 31, 2025 04:20 PM

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം...

Read More >>
കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Oct 31, 2025 02:58 PM

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall