കൂത്തുപറമ്പ് : കൂത്തുപറമ്പിൽ 59.23 കോടി രൂപ ചെലവിൽ 12നിലകളിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പരിപാടിയുടെ വിജയത്തിനായി ആശുപത്രി ഹാളിൽ ചേർന്ന വിപുലമായ യോഗം സംഘാടകസമിതി രൂപീകരിച്ചു. കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി. സുജാത അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.കെ. സഹിന, ഡോ.പി.കെ. അനിൽകുമാർ, ഡോ. സി.പി.ബിജോയ്, എസിപി കെ.വി.പ്രമോദ്, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീല, പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി. ഷിനിജ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഗംഗാധരൻ, കെ. അജിത, കെ.കെ.ഷമീർ എന്നിവർ പ്രസംഗിച്ചു. നഗരസഭാധ്യക്ഷ വി. സുജാത ചെയർമാനും ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ.സഹിന കൺവീനറുമായാണ്സംഘാടകസ സമിതി. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Koothuparambathalukhospital

 
                    
                    

.png)





.png)















 
                                                    





 
                                









