'പൊലീസ് നടപടി എടുക്കുന്ന ലക്ഷണമില്ല, നിയമ നടപടിയുമായി മുന്നോട്ടു പോകും’: ഷാഫി പറമ്പിൽ എംപി

'പൊലീസ് നടപടി എടുക്കുന്ന ലക്ഷണമില്ല, നിയമ നടപടിയുമായി മുന്നോട്ടു പോകും’: ഷാഫി പറമ്പിൽ എംപി
Oct 31, 2025 02:26 PM | By Remya Raveendran

കോഴിക്കോ‌ട് :   പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം.

പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.

വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.

അതേസമയം, ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയത്.

പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.

‘പേരാമ്പ്ര മർദ്ദനം; 

Shafiparambil

Next TV

Related Stories
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

Oct 31, 2025 08:09 PM

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റി; മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി സജീവമാകും

Oct 31, 2025 06:32 PM

കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റി; മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി സജീവമാകും

കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റി; മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി...

Read More >>
പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Oct 31, 2025 05:25 PM

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം...

Read More >>
കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

Oct 31, 2025 04:33 PM

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി...

Read More >>
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

Oct 31, 2025 04:20 PM

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം...

Read More >>
കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Oct 31, 2025 02:58 PM

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall