കേളകം : ഇന്ത്യൻ യോഗ ഫെഡറേഷന്റെ കീഴിൽ നടക്കുന്ന ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് കണിച്ചാർ സ്വദേശിനിയായ വിദ്യാർത്ഥിനി ആൽബിന മരിയ പ്രിൻസ് നാടിന്റെ യശസ് ദേശീയ തലത്തിൽ ഉയർത്തിയത്.കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനിയും കണിച്ചാർ വടക്കേടത്ത് പ്രിൻസ് മാത്യു, ജിജി ജോർജ് ദമ്പതികളുടെ മകളുമാണ് ആൽബിന.
കോച്ച് ബിജു കാരായി വട്ടപ്പാറയുടെ കീഴിലാണ് ആൽബിന പരിശീലനം നടത്തുന്നത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും തുടർന്ന് ഒക്ടോബർ 19 ന് ത്രിശൂരിൽവെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ആൽബിന ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.ദേശീയ ചാമ്പ്യൻഷിപ് ആന്ധ്രാപ്രദേശിൽ വെച്ചാണ് നടക്കുക.
Yogachambionship

 
                    
                    

.png)





.png)















 
                                                    





 
                                








