കേളകം: കേളകം ഗ്രാമപഞ്ചായത്തിൻ്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) ൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവഹിച്ചു. വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ റിനീഷ് സ്വാഗതം പറഞ്ഞു. ശ്രീനിവാസൻ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
Kelakam





































