പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി
Feb 18, 2026 02:13 PM | By Remya Raveendran

തിരുവനന്തപുരം :    പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടേഴ്സ് തർക്കം പരിശോധിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡോക്ടേഴ്സ് തർക്കത്തിൽ ഇഎസ്ഐ ഡയറക്ടർക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഡോക്ടർമാർക്കെതിരെ നടപടി ഗുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. ഇന്നലെയാണ് ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. അനസ്തേഷ്യ സർജറി ഡോക്ടർമാർ തമ്മിലായിരുന്നു വാക്കേറ്റം. വാക്കെറ്റത്തെ തുടർന്ന് 5 ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.

അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സർജറിയുമായി ബന്ധപ്പെട്ട് ഗ്രേയ്‌ഡ്‌ തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്.

പിന്നീട് സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയ്യാറായില്ല. ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. നേരത്തെയും ആശുപത്രിയുടെ ദുരവസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. ലാപ്രോസ്കോപ്പി മെഷീനുകൾ ഇല്ലാത്തതുകൊണ്ട് മാസങ്ങളായി കീ ഹോൾ സർജറികളടക്കമുള്ളവ ആശുപത്രിയിൽ നടത്തിയിരുന്നില്ല.

Perorkadaesihospital

Next TV

Related Stories
ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന്  എം ബി രാജേഷ്

Feb 18, 2026 03:24 PM

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി രാജേഷ്

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി...

Read More >>
തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

Feb 18, 2026 03:17 PM

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ...

Read More >>
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Feb 18, 2026 02:50 PM

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി...

Read More >>
മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

Feb 18, 2026 02:42 PM

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി...

Read More >>
അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Feb 18, 2026 02:34 PM

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി...

Read More >>
കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

Feb 18, 2026 02:22 PM

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന്...

Read More >>
Top Stories