കേളകം : ആത്മ കണ്ണൂർ2ന്റെയും കേളകം കൃഷിഭവന്റെ നേതൃത്വത്തിലും പട്ടികവർഗ കൃഷിക്കാർക്കായി "വിഷ രഹിത പച്ചക്കറി കൃഷി " എന്ന വിഷയത്തിൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കെ ഉദ്ഘാടനം ചെയ്തു . പച്ചക്കറി തൈകളും, ജൈവ വളങ്ങളും വിതരണം ചെയ്തു. കേശവൻ എനീയാട്ട് ഹൌസ് (retd. പഞ്ചായത്ത് സ്റ്റാഫ് )അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൃഷി ഓഫീസർ എം ജിഷമോൾ സ്വാഗതം പറഞ്ഞു. പേരാവൂർ ബ്ലോക്ക് ആത്മ BTM കുമാരി കാവ്യ ബാബു, ATM സുനിത കെ എം, ST പ്രൊമോട്ടർമാരായ ശ്രീജ പി ജി, കുമാരി മദീന കെ എസ്, SC പ്രൊമോട്ടർ സരിത പി കെ, NMSA സാത്തി ഷൈനി മറ്റത്തുതടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബാലചന്ദ്രൻ എടാൻ നന്ദി അർപ്പിച്ചു. ദിവാകരൻ എൻ ക്ലാസ്സ് എടുത്തു.ST കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് വിതരണവും നടന്നു.
Kelakamkrishibhavan





































