കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍/പ്ലംബര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സി, ഐടിഐ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ മേല്‍ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0497 2706666
Electrician and plumber recruitment





































