വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Nov 7, 2025 01:48 PM | By Remya Raveendran

തിരുവനന്തപുരം : വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയിൽ തുടരുന്നത്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. സാധ്യമായ തെളിവുകൾ എല്ലാം ശേഖരിക്കാൻ ആണ് പൊലീസ് ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞദിവസം പ്രതി സുരേഷ്‌കുമാർ മദ്യപിച്ച കോട്ടയത്തെ ബാറിലെയും റെയിൽവേ കംപാർട്ട്മെന്റുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ശേഷം അപകടം നടന്ന അയന്ദി മേൽപ്പാലത്തിന് സമീപമെത്തി പ്രതിയുമായി തെളിവെടുപ്പ് നടത്തും. പെൺകുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിക്കുകയും പ്രതിയെ ബലമായി കീഴ്പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമാണ്.

Varkkalatrain

Next TV

Related Stories
യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

Nov 7, 2025 03:54 PM

യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍...

Read More >>
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

Nov 7, 2025 03:06 PM

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി...

Read More >>
അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

Nov 7, 2025 02:53 PM

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല;...

Read More >>
ട്രെൻഡിനൊപ്പം ചേർന്ന്  സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ

Nov 7, 2025 02:32 PM

ട്രെൻഡിനൊപ്പം ചേർന്ന് സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ

ട്രെൻഡിനൊപ്പം ചേർന്ന് സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ...

Read More >>
ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചു

Nov 7, 2025 02:24 PM

ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചു

ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് കോൺക്രീറ്റ് പ്രവർത്തി...

Read More >>
‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

Nov 7, 2025 02:18 PM

‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍...

Read More >>
Top Stories

News Roundup