കണ്ണൂർ:പട്ടികവർഗ വികസന വകുപ്പ്, വീടിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് പഠനമുറികൾ നിർമിക്കുന്നതിന് പട്ടികവർഗ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സർക്കാർ/ എയ്ഡഡ്/ സ്പെഷ്യൽ ടെക്‌നിക്കൽ സ്‌കൂൾ/ കേന്ദ്രീയ വിദ്യാലയങ്ങളിലും, എട്ട് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളായിരിക്കണം.
നിശ്ചിത യോഗ്യതയുളള വിദ്യാർഥികൾ അപേക്ഷ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, നിലവിലുളള വീടിന്റെ വിസ്തീർണം 800 ചതുരശ്ര അടിയിൽ അധികരിച്ചിട്ടില്ലെന്ന പഞ്ചായത്ത് അസി. എഞ്ചിനീയറുടെ സാക്ഷ്യപത്രം, പഠനമുറി പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ധനസഹായം അനുവദിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം (ജില്ല/ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്നും), മുൻഗണനാ മാനദണ്ഡം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 29 ന് വൈകീട്ട് അഞ്ച് മണിക്കകം പേരാവൂർ, തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ആറളം സൈറ്റ് മാനേജരുടെ ഓഫീസിലോ ലഭിക്കണം. ഫോൺ: 04972700357.
applynow













.jpeg)

.jpg)
.jpeg)




















