തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു നേരിട്ട ദുരിതം തുറന്നു പറഞ്ഞ് ഡോക്ടർ ഹാരിസ് ഹസൻ. വേണുവിനെ കിടത്തിയത് തറയിൽ. പ്രാകൃതമായ നിലവാരം ആണിത്. ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതിൽ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും ഡോക്ടർ ഹാരിസ് ഹസൻ പറഞ്ഞു.
തറയിൽ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാൾക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്കാരത്തിൽ തറയിൽ കിടത്തി ചികിൽസിക്കാനാകുമെന്ന് ഡോക്ടർ ഹാരിസ് ഹസൻ ചോദിച്ചു. നിരവധി പേരാണ് തിരുവനതപുരം മെഡിക്കൾ കോളജിൽ എത്തുന്നത്. അത്രയും പേരെ ഉൾകൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.
നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ വേണം. കോന്നി മെഡിക്കൽ കോളേജ് തുടങ്ങി. പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്ന് ഡോ. ഹാരിസ് ഹസൻ പറഞ്ഞു. നിലവിലുള്ള മെഡിക്കൽ കോളജുകൾ ശക്തി പെടുത്തണമെന്ന് ഡോക്ടർ ഹാരിസ് ഹസൻ പറഞ്ഞു.
Drharishassan

















.jpeg)





















