പേരാവൂർ: മാനന്തവാടി – അമ്പായത്തോട് മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നവംബർ ആറിനാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റോഡ് നിർമിക്കുന്ന ഭൂമി,കെട്ടിടം, വീട്,മറ്റ് സ്ഥാവര ജംഗമ വസ്‌തുക്കൾ എന്നിവ റോഡുമായി ബന്ധപ്പെട്ട് കൈവശമുള്ളവർ കക്ഷികളായ എല്ലാ വ്യക്തികൾക്കും ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകാം. രേഖകളുടെ പുതുക്കലിനോ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാ മൂലം 15 ദിവസത്തിനുള്ളിൽ, നമ്പർ രണ്ട്, റോഡ് കണക്ടിവിറ്റി പാക്കേജ് ഓഫ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് കണ്ണൂർ സ്പെഷ്യൽ എൽ.എ താഹസിൽദാർക്ക് നൽകണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതോ,ആക്ഷേപകന് ഭൂമിയെന്മേലുള്ള താല്‌പര്യത്തിന് സുതാര്യത ഇല്ലാത്തതുമായ ആക്ഷേപ പത്രികയും നിരസിക്കപ്പെടുന്നതാണ്. സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗ വെബ്സൈറ്റ് ആയാൽ www. kannur.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിലായുള്ള 40 കിലോമീറ്റർ ദൂരമാണ് നാലു വരി പാതയായി നിർമിക്കുന്നത്. നിലവിലുള്ള ചുരത്തിലെ റോഡ് രണ്ടു വരിയായി നിലനിർത്താനാണ് തീരുമാനം
Manathavadiairportroad




































