കേളകം: വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യനും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തി കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തെ പിന്തുണക്കുന്നതിന് കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളും, വ്യാപാരികളും മറ്റ് ഇതര സംഘടനകളും ചേർന്ന് രൂപീകരിച്ച ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിലെ സത്യാഗ്രഹ പന്തലിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രക്ക് കേളകത്തും , ഇരിട്ടിയിലും സ്വീകരണം നൽകി. ശനിയാഴ്ച രാവിലെ 9മണിക്ക് ജാഥ കണ്ണൂർ ജില്ലയിൽ ചെറുപുഴയിൽ നിന്ന് ആരംഭിച്ച ജാഥ ആലക്കോടും, പയ്യാവൂരും , ഇരിട്ടിയിലും, കേളകത്തും പര്യടനം നടത്തി വയനാട് ജില്ലയിലേക്ക് കടന്നു. സ്വീകരണ സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ ബിനോയ് തോമസ്,ജാഥാ ക്യാപ്റ്റൻ അഡ്വ.കെ.വി. ബിജു , തോമസ് കളപ്പുര, വി.ടി. ജോയി, ജോസ് പൂവത്തിങ്കൽ എന്നിവർ സംസാരിച്ചു.
Karshakaswaraj






































