തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറ്റക്കാരൻ ആണെങ്കിൽ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സ്കൂളുകളിൽ പൊതുവായ സ്വാഗത ഗാനം വേണമെന്നത് സമൂഹം ചർച്ച ചെയ്യണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. വിഷയം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ഉയരുന്നത്. മഹാഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ചില ഗാനങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് നിരവധി മെയിലുകളും ഫോൺ കോളുകളും വന്നു. അങ്ങനെയാണ് പൊതുവായ സ്വാഗത ഗാനം എന്ന ആശയം വന്നത്. ഏതെങ്കിലും മതവുമായോ ജാതിയുമായോ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
Vsivankutty





































