രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി
Nov 8, 2025 03:36 PM | By Remya Raveendran

തിരുവനന്തപുരം : ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത്തിലെ വിശദീകരണത്തില്‍ മലക്കം മറിഞ്ഞ് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നുവെന്നു അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിര്‍ത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാടെന്നായിരുന്നു നേരത്തെ മന്ത്രി നടത്തിയ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലം എംഎല്‍എയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാല്‍, പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍, ആരോപണ വിധേയരായ വ്യക്തികള്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നു – ശിവന്‍കുട്ടി വ്യക്തമാക്കി.

ഭാവിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍, വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാര്‍മിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശം നല്‍കും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.





Vsivankutty

Next TV

Related Stories
കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രക്ക് സ്വീകരണം നൽകി

Nov 8, 2025 05:32 PM

കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രക്ക് സ്വീകരണം നൽകി

കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രക്ക് സ്വീകരണം...

Read More >>
പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു

Nov 8, 2025 04:54 PM

പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു

പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ...

Read More >>
മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങി

Nov 8, 2025 04:31 PM

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങി

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

Nov 8, 2025 03:14 PM

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

Nov 8, 2025 02:46 PM

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍...

Read More >>
കോഴിക്കോട്  ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

Nov 8, 2025 02:37 PM

കോഴിക്കോട് ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

കോഴിക്കോട് ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന...

Read More >>
Top Stories










News Roundup