സൂപ്പര്‍ ലീഗ്; സമനില തെറ്റാതെ കണ്ണൂരും തൃശൂരും

സൂപ്പര്‍ ലീഗ്; സമനില തെറ്റാതെ കണ്ണൂരും തൃശൂരും
Nov 8, 2025 08:54 AM | By sukanya

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ശക്തന്‍മാര്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. കണ്ണൂരിന് വേണ്ടി മൂഹമ്മദ് സിനാനും തൃശൂരിന് വേണ്ടി ബിബിന്‍ അജയനും ഓരോ ഗോള്‍ വീതം നേടി. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി തൃശൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റുമായി കണ്ണൂര്‍ മൂന്നാമത് തുടരുന്നു. ഒമ്പത് പോയിന്റുമായി ഗോള്‍ ഡിഫറന്‍സിന്റെ ആനുകൂല്യത്തില്‍ മലപ്പുറം എഫ്‌സിയാണ് രണ്ടാമത്. മുഹമ്മദ് സിനാന് ആണ് മത്സരത്തിലെ താരം.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച രണ്ട് ടീമിലെയും ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ മധ്യനിരയില്‍ അര്‍ജുനും അറ്റാക്കിംങില്‍ ഷിജിനും പകരമായി പ്രതിരോധത്തില്‍ ഷിബിന്‍ ഷാദിനെ ഇറക്കി. കൂടെ സൂപ്പര്‍ സബ് മുഹമ്മദ് സിനാനും കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഇടംനേടി. 4-3-3 എന്ന ഫോര്‍മേഷനില്‍ കളിച്ചിരുന്ന കണ്ണൂര്‍ വാരിയേഴ്‌സ് 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറി.

4-4-2 ഫോര്‍മേഷനില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയും രണ്ട് മാറ്റങ്ങളുമായി ആണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മെയ്ല്‍സണ്‍ ആല്‍വസിന് പകരമായി ദേജന്‍ ഉസ്ലേക്കും മധ്യനിരയില്‍ ഇവാന്‍ മാര്‍ക്കോവിച്ചിന് പകരം ശങ്കറും ഇറങ്ങി.

ഇരുടീമുകളും ശ്രദ്ധയോടെയാണ് മത്സരം തുടങ്ങിയത്. 18 ാം മിനുട്ടില്‍ കണ്ണൂരിന് ആദ്യ അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന സിനാന്റെ അരികിലെത്തിയെങ്കിലും കൃത്യമായി വരുതിയില്‍ ആക്കാന്‍ സാധിച്ചില്ല. 19 ാം മിനുട്ടില്‍ തന്നെ തൃശൂര്‍ മാജികിന്റെ പ്രതിരോധ താരം ഉസ്ലക് പരിക്കേറ്റ് പുറത്ത് പോയി. പകരക്കാരനായി അലന്‍ ജോണെത്തി. സെറ്റ് പീസുകല്‍ ലക്ഷ്യം വെച്ചായിരുന്നു തൃശൂരിന്റെ നീക്കങ്ങള്‍ ഇടവേളകളില്‍ കോര്‍ണറുകള്‍ ലഭിച്ചുകൊണ്ടിരുന്നു. 31 ാം മിനുട്ടില്‍ ആദ്യ പകുതിയിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഏറ്റവും മികച്ച അവസരമെത്തി. വലത് കോര്‍ണറില്‍ നിന്ന് അസിയര്‍ ഗോമസ് ബോക്‌സിലേക്ക് താഴ്ത്തി വിദ്ധക്തമായി നല്‍കിയ പാസ് ക്യാപ്റ്റന്‍ അഡ്രയാന്‍ സ്വീകരിച്ച് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരങ്ങള്‍ തടഞ്ഞു നിര്‍ത്തി. 41 ാം മിനുട്ടില്‍ വലത് വിങ്ങിലൂടെ എബിന്‍ ദാസ് നാല് താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറി തൃശൂര്‍ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ നല്‍കിയ ക്രോസ് അസിയര്‍ പറന്ന് ഹെഡിന് ശ്രമിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരത്തിന്റെ തലയില്‍ തട്ടി കോര്‍ണറായി. കോര്‍ണറില്‍ നിക്കോളാസ് ഡെല്‍മോണ്ടെക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ കളിമാറി. 57 ാം മിനുട്ടില്‍ കണ്ണൂര്‍ വലകുലുക്കി. ബോക്‌സിന് മുന്നില്‍ നിന്ന് പന്ത് സ്വീകരിച്ച ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ വലത് വിങ്ങിലൂടെ ഓടി കയറിയ മുഹമ്മദ് സിനാന് നല്‍കി. വലത് കാലുകൊണ്ട് കൃത്യമായി പന്ത് ഒതുക്കി. തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ധീനെ കാഴ്ചക്കാരനാക്കി ഉഗ്രന്‍ ഗോള്‍. 59 ാം മിനുട്ടില്‍ കണ്ണൂരിന് വീണ്ടും അവസരം. രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ എബിന്‍ ദാസ് തുടുതത്ത ഉഗ്രന്‍ കിക്ക് തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ദീന്‍ തട്ടി അകറ്റി. 60 ാം മിനുട്ടിലും 61 ാം മിനുട്ടിലും കണ്ണൂരിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ രക്ഷകനായി. അസിയര്‍ ഗോമസിന്റെയും ലാവ്‌സാംബയുടെയും കിക്കാണ് തട്ടി അകറ്റിയത്. 63 ാം മിനുട്ടില്‍ തൃശൂര്‍ ജോസഫിന് പകരക്കാരനായി ഇവാന്‍ മാര്‍ക്കോവിച്ചിനെ കളത്തിലിറക്കി. 70 ാം മിനുട്ടില്‍ തൃശൂര്‍ നവീനെ പിന്‍വലിച്ച് അഫ്‌സലിനെ ഇറക്കി. പിന്നാലെ കണ്ണൂര്‍ ഇരട്ട സബ്‌സിറ്റിയൂഷന്‍ നടത്തി. അസിയറിനെയും സിനാനെയും പിന്‍വലിച്ച് കരീം സാംബയും അര്‍ഷാദും ഇറങ്ങി. 84 ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് കണ്ണൂരിന്റെ എബിന്‍ തുടുത്ത ലോങ് റൈഞ്ച് കൂപ്പര്‍ പറന്ന് തട്ടി. 85 ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും വീണ്ടും അവസരം. എബിന്റെ കോര്‍ണര്‍ സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ച കരീം ഉയര്‍ന്നു ചാടി ഹെഡ് ചെയ്‌തെങ്കിലും തൃശൂര്‍ പ്രതിരോധ താരത്തിന് ശരീരത്തില്‍ തട്ടി പുറത്തേക്ക്. 87 ാം മിനുട്ടില്‍ അര്‍ഷാദ് അടിച്ച ഷോട്ട് കീപ്പര്‍ തട്ടിഅകറ്റി. 87 ാം മിനുട്ടില്‍ സാംബയ്ക്കും 90 ാം മിനുട്ടില്‍ ഷിബിന്‍ ഷാദിനും മഞ്ഞ കാര്‍ഡ് ലഭിച്ചു.

അധിക സമയത്ത് തൃശൂര്‍ അറ്റാക്കര്‍ ഇവാന്‍ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടര്‍ന്ന് സമയം നഷ്ടപ്പെടുത്തിയതിന് കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 90+7 മിനുട്ടില്‍ തൃശൂര്‍ ഗോള്‍ മടക്കി. വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ അഫ്‌സല്‍ നല്‍കിയ ക്രോസില്‍ ബിബിന്‍ അജയന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

Super League; Kannur and Thrissur draw without a hitch

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

Nov 8, 2025 02:46 PM

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍...

Read More >>
കോഴിക്കോട്  ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

Nov 8, 2025 02:37 PM

കോഴിക്കോട് ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

കോഴിക്കോട് ഡിസിസിയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന...

Read More >>
സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

Nov 8, 2025 02:21 PM

സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

സൗജന്യ കാലിത്തീറ്റ വിതരണം...

Read More >>
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു

Nov 8, 2025 02:10 PM

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ...

Read More >>
‘വേണുവിനെ കിടത്തിയത് തറയിൽ; നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; വിമർശിച്ച് ഡോ. ഹാരിസ് ഹസൻ

Nov 8, 2025 02:04 PM

‘വേണുവിനെ കിടത്തിയത് തറയിൽ; നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; വിമർശിച്ച് ഡോ. ഹാരിസ് ഹസൻ

‘വേണുവിനെ കിടത്തിയത് തറയിൽ; നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; വിമർശിച്ച് ഡോ. ഹാരിസ്...

Read More >>
ഇടപ്പള്ളിയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Nov 8, 2025 01:48 PM

ഇടപ്പള്ളിയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇടപ്പള്ളിയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക്...

Read More >>
Top Stories










News Roundup