കണ്ണൂർ :കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 28 ന് വൈകീട്ട് ആറ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9496403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.
KSRTC Munnar Yatra


.jpeg)






.jpeg)

























