തലശ്ശേരി: തലശ്ശേരി നഗരത്തിലെ മണവാട്ടി ജംഗ്ഷന്‍ മുതല്‍ വടകര ഭാഗത്തേക്ക് ലുലു ഗോള്‍ഡ് വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാം ഘട്ട പ്രവര്‍ത്തി 17-11-2025 തീയ്യതി മുതല്‍ വീണ്ടും ആരംഭിക്കുന്നു. 17-11-2025 തീയതി തിങ്കൾ രാവിലെ 7 മണി മുതൽ റോഡ് പണി പൂര്‍ത്തിയാകുന്നത് വരെ ടൌണ്‍ ബാങ്ക് ജംഗ്ഷന്‍ മുതല്‍ മണവാട്ടി ജംഗ്ഷന്‍ വരെയുള്ള മേലൂട്ട് മഠപ്പുര റോഡ് പൂര്‍ണ്ണമായും അടച്ചിടും.
തലശ്ശേരി ബസ്സ് സ്റ്റാന്റില്‍ നിന്നും മഞ്ഞോടി, പാനൂർ, കടവത്തൂർ, നാദാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ സംഗമം ജംഗ്ഷൻ വഴി ടൗൺ ഹാൾ, ടൗൺ ബാങ്ക് വഴി പോകേണ്ടതാണ്.
മഞ്ഞോടി, പാനൂർ, കടവത്തൂർ, നാദാപുരം ഭാഗത്ത് നിന്നും തലശ്ശേരി ബസ്സ് സ്റ്റാന്റിലേക്ക് വരുന്ന ബസ്സുകള്‍ കീഴന്തി മുക്കിൽ നിന്നും ചിറക്കര വഴി ടൗൺ ഹാൾ, സംഗമം ജംഗ്ഷന്‍ NCC റോഡ് വഴി ബസ്സ് സ്റ്റാന്റില്‍ പ്രവേശിക്കേണ്ടതാണ്.
കീഴന്തി മുക്കിലും, ചിറക്കരയിലും പാർക്ക് ചെയ്തു വരുന്ന ഓട്ടോറിക്ഷകള്‍ മേല്‍ റോഡ് പണി കഴിയുന്നത് വരെ അവിടെ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ലോഗന്‍സ് റോഡില്‍ വധു ജംഗ്ഷനില്‍ നിന്നും NCC റോഡ് വഴി പുതിയ ബസ്സ് സ്റ്റാന്റ് വഴി സാധാരണ പോലെ ആല്‍മരത്തിന് സമീപം ആളെ ഇറക്കി / കയറ്റി പോകേണ്ടതാണ്.
കൂടാതെ മേലൂര്‍, പിണറായി അഞ്ചരക്കണ്ടി എന്നീ ഭാഗങ്ങളില്‍ നിന്നും പുതിയ ബസ്സ് സ്റ്റാന്റിലേക്ക് വരേണ്ട എല്ലാ ബസ്സുകളും ലോഗന്‍സ് റോഡ്, വധു ജംഗ്ഷന്‍, NCC റോഡ് വഴി പുതിയ ബസ്സ് സ്റ്റാന്റിലേക്ക് പ്രവേശിക്കണമെന്ന് തലശ്ശേരി ട്രാഫിക്ക് പോലീസ് അറിയിച്ചു.
Traffic control in Thalassery




.jpeg)






.jpeg)

























