കരൂർ : കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയിൽ വിജയ് രൂക്ഷമായി വിമർശിച്ചു. സമൂഹ നീതിയ്ക്കായാണ് തന്റെ പോരാട്ടമെന്നും , എം കെ സ്റ്റാലിൻ നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിലും ഡിഎംകെയ്ക്ക് രൂക്ഷ വിമർശനം.
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറയുന്നു നമുക്ക് ആശയം ഇല്ലെന്ന്. സമൂഹ നീതി വേണം എന്നതാണ് നമ്മുടെ ആശയമെന്ന് വിജയ് പറഞ്ഞു. എല്ലാത്തിനും വിമർശനം എന്ന് പറഞ്ഞാൽ എങ്ങനെയാണെന്നും ടിവികെ ഇനിയും വിമർശിക്കാൻ തുടങ്ങിയിട്ടില്ലെന്നും വിജയ് പറഞ്ഞു. പെരിയാറിന്റെയും അണ്ണാദുരൈയുടെയും പേരിൽ ഭരണം നടത്തുന്നവർ നാടിനെ നശിപ്പിക്കുകയാണെന്ന് അദേഹം വിമർശിച്ചു.
മണൽ കടത്തിലൂടെ ആയിരക്കണക്കിന് കോടികൾ കൊള്ളയടിച്ചെന്ന് വിജയ് ആരോപിച്ചു. മുകളിൽ നിന്നും താഴെ വരെയുള്ളവർ സിൻഡിക്കേറ്റായി കൊള്ളയടിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയുന്നവനെ ഭരണകർത്താക്കൾ എതിർക്കും. ഇതെല്ലാം തിരിച്ച് ചോദിക്കുന്ന ദിവസം വരുമെന്ന് അദേഹം പറഞ്ഞു. കരൂർ ദുരന്തത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും അത് പിന്നീട് പറയാമെന്നും വിജയ് കൂട്ടിച്ചേർത്തു.
Vijayaboutdmk





































