മട്ടന്നൂർ : ഇലക്ഷൻ സ്പെഷൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടിയുടെ ഭാഗമായി മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരിപ്പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ മുൻപ് നിരവധി അബ്കാരി കേസുകളിൽ പ്രതിയായ കാരക്കാടൻ മനോജിനെ (43 വയസ്) അനധികൃത മദ്യവില്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.പ്രതിയിൽ നിന്ന് 3.5 ലിറ്റർ മദ്യവും, 700 രൂപയും കണ്ടെടുത്തു.കോളനികൾ കേന്ദ്രീകരിച്ചു മദ്യവില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു.ഇന്നലെ വീണ്ടും കോളനി കേന്ദ്രീകരിച്ചു ഇയാൾ മദ്യം വില്പന നടത്തുന്നതിനിടെ എക്സൈസ്പാർട്ടി അതി സഹസികമായി ഇയാളെ പിടി കൂടുകയായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിശോധനയിൽ അസി .എക്സൈസ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ മാരായ എ.കെ.റിജു, സന്ദീപ് ഗണപതിയാടൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം.രമേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.
Ecciserade





.jpeg)
.jpeg)





.jpeg)
.jpeg)
.jpeg)
.jpeg)
.png)




















