ശക്തമായ മഴ തുടരാൻ സാധ്യത: ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്

ശക്തമായ മഴ തുടരാൻ സാധ്യത: ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്
Nov 23, 2025 09:40 AM | By sukanya

തിരുവനന്തപുരം : തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

Rain

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം

Nov 23, 2025 07:03 AM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര...

Read More >>
വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Nov 23, 2025 07:01 AM

വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ...

Read More >>
സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി വരെ

Nov 23, 2025 06:57 AM

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി വരെ

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി...

Read More >>
പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Nov 23, 2025 06:55 AM

പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന്...

Read More >>
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍.

Nov 22, 2025 07:52 PM

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍.

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍....

Read More >>
ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും മാത്രം

Nov 22, 2025 06:58 PM

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും മാത്രം

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും...

Read More >>
Top Stories

News Roundup