ആധാർ കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഉടൻ തന്നെ അതിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്ന് റിപോർട്ട്. പുതിയ ആധാർ കാർഡിൽ ആളുടെ പേരും വിലാസവും അടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ഇല്ലാത്തതും ഫോട്ടോയും ക്യുആർ കോഡും മാത്രം പ്രദർശിപ്പിക്കുന്നതുമായിരിക്കുമെന്ന വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് കാർഡിൽ പരിഷ്കാരത്തിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപോർട്ട്. 2025 ഡിസംബർ മാസം ആധാർ മാറ്റങ്ങൾ നിലവിൽ വരുന്നതാണ്.
Adharcard






































