കാടാച്ചിറ : കാടാച്ചിറ കോട്ടൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ കോട്ടൂർ സ്വദേശി മുഹമ്മദ് നുഫൈലാണ് 1.350 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ ചക്കരക്കൽ സി.ഐ എം.പി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈയാളെ നിരീക്ഷിച്ചു വരികയായിരുന്നു.പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി.
Arrestedwithmdma
















.jpeg)





















