പേരാവൂർ: ക്ലീൻ കേരള ഗ്രീൻ കേരള ഹെൽത്തി ന്യൂജൻ എന്ന ആശയവുമായി യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഇന്ന് നടക്കും. രാത്രി 11 മണിക്ക് പേരാവൂർ പുതിയ സ്റ്റാൻ്റിൽ നിന്നാരംഭിക്കുന്ന മാരത്തൺ 7 കിലോമീറ്ററാണ്.4 പേർ അടങ്ങുന്ന ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് 15000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.18 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3000 ,2000, 1000 രൂപയും സമ്മാനം ലഭിക്കും.
Peravoormidnightmarathan
















.jpeg)



















