കണ്ണൂർ : 'നോ ക്യാപ്, ഇറ്റിസ് ടുമോറോ' എന്ന പ്രമേയത്തിൽ എസ് എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയർ സെക്കന്ററി വിദ്യാർത്ഥി കോൺഫറൻസ് 'സ്റ്റുഡന്റ്സ് ഗാല' നവംബർ 23 ഞായറാഴ്ച പിലാത്തറയിൽ വെച്ച് നടക്കും.ജനുവരി ഒന്ന് മുതൽ പതിനേഴ് വരെ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ പ്രചാരണർത്ഥമാണ് എസ് എസ് എഫ് ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിക്കുന്നത്.'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്ര പ്രചാരണർത്ഥം ഡിവിഷൻ കേന്ദ്രങ്ങളിൽ എൽ പി, യു പി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്‌മൈൽ കേരള ഫ്യൂചർ അസംബ്ലിയും, ഹൈ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഫ്യൂചർ സമ്മിറ്റും പൂർത്തീകരിച്ചതിന് ശേഷമാണ് എസ് എസ് എഫ് ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സമ്മേളനം പ്രഖ്യാപിച്ചത്.സ്റ്റുഡന്റ്സ് ഗാലയിൽ ജില്ലയിലെ പതിമൂന്ന് ഡിവിഷനുകളിൽ നിന്നും ഹയർ സെക്കന്ററി ക്യാമ്പസുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ പങ്കെടുക്കും.സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.പിന്നീട് നടക്കുന്ന ഐസ് ബ്രേക്കിങ് സെഷൻ കേരള വെഫി കൺവീനർ അബ്ദുറഹ്മാൻ എറോൾ നേതൃത്വം നൽകും. പ്രശസ്ത ശിശു രോഗ വിദഗ്ധനും എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രെട്ടറിയുമായ ഡോ. ടി അബൂബക്കർ സമ്മേളനത്തിന്റെ പ്രമേയം 'നോ ക്യാപ്, ഇറ്റിസ് ടുമോറോ' വിശദീകരിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന 'ബിൽഡ് യുവർ ഫ്യൂചർ' സംരംഭക പരിശീലനം പ്രശസ്ത സംരംഭകരും വ്യവസായിക പ്രമുഖരുമായ താജുദ്ധീൻ അബൂബക്കർ ( സി ഇ ഒ, അർബൻ ട്രാഷ്), അബ്ദുള്ള അബ്ദുൽ ഖാദർ (സി ടി ഒ, നാറ്റ ന്യൂട്രിക്കോ കോകനറ്റ് ഫുഡ് പ്രോഡക്റ്റ്) തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കും.
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുള്ള 'ഹെൽത്ത് ടിപ്സ്' സെഷന് നേതൃത്വം നൽകും.സമ്മേളന നഗരിയിൽ വിദ്യാർഥികളുടെ സംശയനിവാരണത്തിനും ക്രിയാത്മക ഇടപെടലിനും സഹായകമാകുന്ന കരിയർ കോർണർ, സയൻസ് കോർണർ തുടങ്ങി വിവിധ കോർണറുകൾ പ്രവർത്തിക്കും. സ്കൂളുകൾ തമ്മിലുള്ള വിവിധ ആക്ടിവിറ്റികളും ക്വിസ് മത്സരങ്ങളും നടക്കും. വൈകുന്നേരം വിദ്യാർത്ഥി റാലിയോടെ സമ്മേളനത്തിന് സമാപനമാകും.കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ എസ് എസ് എഫ് ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് സാലിം, സെക്രട്ടറിമാരായ അഡ്വ. മിദ്‌ലാജ് സഖാഫി, ഫായിസ് അബ്ദുള്ള, ഡോ. അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.
Studentsgaala
















.jpeg)





















