കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥി ഒരു സീറ്റിൽ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ് പ്രേമ സുരേന്ദ്രൻ (സി പി ഐ എം ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ക്രിസ്തുനിലെ എൻ എ ഗ്രേസി സത്യപ്രതിജ്ഞയിൽ നേരിട്ട് എത്തി ഭരണാധികാരിക്ക് മുന്നിലോ ഉപഭരണാധികാരിക്ക് മുന്നിലോ സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാത്തതിനാലാണ് പത്രിക അസാധുവായത്. നേരിട്ടെത്തി സത്യവാചകം ചൊല്ലിയ ശേഷം ഒപ്പിട്ട് നൽകണമെന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നടപടിക്രമം. എന്നാൽ ഗ്രേസി മറ്റൊരാളുടെ കയ്യിൽ സത്യപ്രതിജ്ഞ ഒപ്പിട്ട് കൊടുത്തയക്കുകയയായിരുന്നു. സൂക്ഷ്മപരിശോധനാ സമയത്തും ഹാജരായില്ല സൂക്ഷ്മ പരിശോധനക്ക് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാൻ അവസരം നൽകിയെങ്കിലും ഗ്രേസി സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാകാത്തതോടെയാണ് ഭരണാധികാരി പത്രിക തള്ളിയത്.
Kannapuram






































