എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി
Nov 25, 2025 07:28 AM | By sukanya

കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടില്ല. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി.

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണിത്. 10000 വർഷത്തിന് ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

ഞായറാഴ്ചയാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. ദില്ലി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികൾ നൽകുന്ന സൂചന. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിക്കുകയാണ്.

Volcano eruption in Ethiopia: Two services from Nedumbassery cancelled

Next TV

Related Stories
അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും

Nov 25, 2025 08:35 AM

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം...

Read More >>
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ

Nov 25, 2025 06:47 AM

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്...

Read More >>
പോസ്റ്റൽബാലറ്റിന് പോസ്റ്റിങ്ങ് ഓർഡറിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം

Nov 25, 2025 06:46 AM

പോസ്റ്റൽബാലറ്റിന് പോസ്റ്റിങ്ങ് ഓർഡറിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം

പോസ്റ്റൽബാലറ്റിന് പോസ്റ്റിങ്ങ് ഓർഡറിന്റെ പകർപ്പ് സഹിതം...

Read More >>
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന്  മുതൽ

Nov 25, 2025 06:44 AM

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് മുതൽ

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചൊവ്വാഴ്ച...

Read More >>
പേ വിഷ ബാധ: പുതിയ സാങ്കേതിക വിദ്യയുമായി കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി

Nov 24, 2025 09:30 PM

പേ വിഷ ബാധ: പുതിയ സാങ്കേതിക വിദ്യയുമായി കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി

പേ വിഷ ബാധ: പുതിയ സാങ്കേതിക വിദ്യയുമായി കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ്...

Read More >>
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയും, ശിക്ഷാവിധി നാളെ

Nov 24, 2025 09:06 PM

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയും, ശിക്ഷാവിധി നാളെ

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയും, ശിക്ഷാവിധി...

Read More >>
Top Stories

News Roundup