കേളകം : ഇന്ത്യൻ മിക്സ്ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്: പ്ലേ ഫോർ ഹെൽത്തി കേളകം - സി വി എൻ കളരി താരങ്ങൾക്ക് മലപ്പുറത്ത് തിളക്കമേറിയ വിജയം.
മലപ്പുറത്ത് നടന്ന ഇന്ത്യൻ മിക്സ്ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പ്ലേ ഫോർ ഹെൽത്തി കേളകം ക്ലബ് (CVN Kalari) ടീമിലെ ആറു താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. പരിശീലകൻ എൻ ഇ പവിത്രൻ ഗുരുക്കളുടെ നേതൃത്വത്തിൽ മത്സരിച്ച ടീമിൽ മൂന്ന് സ്വർണവും മൂന്ന് വെള്ളി മെഡലുകളും കരസ്ഥമാക്കി.
സിവിഎൻ കളരിയിലെ റിനോക്സ് സ്റ്റീഫൻ, ഇബിൻ ബിജു , ദേവഗംഗ എസ് പവിഎന്നിവർ ശക്തമായ മത്സരപ്രകടനത്തിലൂടെ സ്വർണ മെഡൽ നേടി ടീമിന് അഭിമാനം പകർന്നു.
അതേസമയം, വിട്ട്സ്വിൻ സാൻജോസ്, ബിജോൺ തോമസ്, അഞ്ജലീന തെറേസ ജിജോ എന്നിവർ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ നേടി ക്ലബ്ബിന് മറ്റൊരു നേട്ടം സമ്മാനിച്ചു.
ടീമിന്റെ ഏകോപിതമായ കളിയും സ്ഥിരതയാർന്ന പരിശീലനവും ഇവരുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയാണെന്ന് പരിശീലകൻ എൻ ഇ പവിത്രൻ ഗുരുക്കൾ പ്രതികരിച്ചു . റോഹയിൽ വെച്ചു നടക്കുന്ന ദേശീയ മത്സരത്തിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ ടീമിന് കഴിയുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Kelakam


.jpeg)
.jpeg)
.jpeg)
.png)
.png)
.jpeg)
.jpeg)
.jpeg)
.png)
.png)

.jpeg)






















