ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന്  നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത
Nov 27, 2025 10:50 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിൽ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഉന്നതരുടെ പങ്കിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതായതാണ് സൂചന.

പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ടോടെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വൈകാതെ വിളിച്ചുവരുത്തും. കണ്ഠരര് മോഹനരുടെയും കണ്ഠരര് രാജീവരുടെയും മൊഴിയിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തുകയാണ്.


ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെന്ന് മൊഴി നൽകി തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും ഇന്നലെ പറഞ്ഞത്. ആചാരപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നും തന്ത്രിമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. എൻ.വാസു ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ അനുസരിക്കുകയായിരുന്നുവെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാറും മൊഴി നൽകിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം. അദ്ദേഹവുമായി സൗഹൃദവും ഉണ്ട്. പക്ഷേ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതിൽ യാതൊരു ഇടപെടൽ നടത്തിയിട്ടില്ല.ദൈവതുല്യർ ആരാണെന്ന് അറിയില്ലെന്നായിരുന്നു പത്മകുമാറിന്‍റെ പ്രസ്താവന മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കണ്ഠര് രാജീവരുടെ മറുപടി.


sabarimala

Next TV

Related Stories
കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

Nov 27, 2025 12:11 PM

കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന്...

Read More >>
കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Nov 27, 2025 11:37 AM

കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ്...

Read More >>
എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

Nov 27, 2025 11:20 AM

എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്  കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

Nov 27, 2025 10:22 AM

തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക...

Read More >>
ഐ.ടി.ഐ കോഴ്‌സുകള്‍

Nov 27, 2025 10:20 AM

ഐ.ടി.ഐ കോഴ്‌സുകള്‍

ഐ.ടി.ഐ...

Read More >>
കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

Nov 27, 2025 10:19 AM

കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

കൗണ്‍സിലിംഗ് സൈക്കോളജി...

Read More >>
Top Stories










News Roundup