കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തിരുവപ്പന ഉത്സവം ഡിസംബർ 2 മുതൽ 6 വരെ നടക്കും. ക്ഷേത്രം മാനേജിങ് ട്രസ്‌റ്റി പി.എം.സതീശൻ മടയന്റെ സാന്നിധ്യത്തിൽ 2ന് രാവിലെ 9.47 നും 10.10നും മധ്യേ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് നടത്തും. ഉച്ചയ്ക്ക് പറശ്ശിനി മടപ്പുര തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. തുടർന്ന് 3ന് മലയിറക്കൽ 3.30ന് വിവിധ ദേശങ്ങളിൽനിന്നുള്ള കാഴ്ചവരവുകൾ ക്ഷേത്രസന്നിധിയിൽ പ്രവേശിക്കും.
ആയോധന കലാ അഭ്യാസത്തോടെ തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവാണ് ആദ്യം ക്ഷേത്രത്തിൽ എത്തുന്നത്. തുടർന്ന് 15 ദേശങ്ങളിൽ നിന്നുള്ള കാഴ്ചവരവുകൾ എത്തും.
Kannur







































