‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി

‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി
Nov 28, 2025 02:55 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്നമുണ്ടാകും. ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകി. പമ്പയിൽ ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പയിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. പമ്പയിൽ വസ്ത്രങ്ങൾ കെട്ടികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.

അതേസമയം, ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച മുതല്‍ കേരളീയ സദ്യ വിളമ്പും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. ഇന്നലെ 97000 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി.

Highcortaboutsabarimala

Next TV

Related Stories
ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു

Nov 28, 2025 03:14 PM

ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു

ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ...

Read More >>
വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

Nov 28, 2025 02:47 PM

വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും...

Read More >>
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

Nov 28, 2025 02:21 PM

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ...

Read More >>
'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ സനോജ്

Nov 28, 2025 02:09 PM

'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ സനോജ്

'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ...

Read More >>
ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

Nov 28, 2025 02:00 PM

ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം...

Read More >>
ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ

Nov 28, 2025 01:27 PM

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ...

Read More >>
Top Stories

News Roundup