ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ
Feb 16, 2026 02:27 PM | By Remya Raveendran

പത്തനംതിട്ട: അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്ന് മുത്തച്ഛൻ റെജി സാമുവൽ. അവയവമാറ്റത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു. പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും പ്രചരിക്കുന്നവയിൽ ഉണ്ട്. തങ്ങൾ ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. തങ്ങൾക്ക് സർക്കാരിൻ്റെ ഉൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ട്. തങ്ങൾ ഇടപെടേണ്ട സാഹചര്യം വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റെജി സാമുവൽ പറഞ്ഞു

കഴിഞ്ഞ ദിവസമാണ് അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ നൽകി വിട പറഞ്ഞ ആലിൻ ഷെറിന്റെ സംസ്‌കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് മാതാപിതാക്കളും കുടുംബവും തയ്യാറാവുകയായിരുന്നു.

Aalinsherine

Next TV

Related Stories
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 03:56 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 03:14 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

Feb 16, 2026 03:06 PM

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി...

Read More >>
സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

Feb 16, 2026 02:44 PM

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി...

Read More >>
ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

Feb 16, 2026 02:15 PM

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ...

Read More >>
Top Stories