സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും
Feb 16, 2026 02:44 PM | By Remya Raveendran

കൊച്ചി:  കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണം എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും. അന്വേഷണത്തിന് അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ നിലവിലുള്ള അന്വേഷണസംഘത്തിന്റെ ചുമതല ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് സർക്കാർ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂരജ് ലാമ കൊച്ചിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ അന്വേഷിക്കും. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അതേസമയം, സൂരജ് ലാമയുടെ തിരോധാനത്തിൽ മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, എം.ബി.സ്നേഹലതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ തവണകളിൽ ഹർജി പരിഗണിക്കവെ സൂരജ് ലാമയുടെ മരണത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Surajlama

Next TV

Related Stories
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 03:56 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 03:14 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

Feb 16, 2026 03:06 PM

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി...

Read More >>
ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

Feb 16, 2026 02:27 PM

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി...

Read More >>
ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

Feb 16, 2026 02:15 PM

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ...

Read More >>
Top Stories