കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല, SNDP സ്ത്രീ പ്രവേശനത്തിന് എതിര്; വെള്ളാപ്പള്ളി നടേശൻ

കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല, SNDP സ്ത്രീ പ്രവേശനത്തിന് എതിര്; വെള്ളാപ്പള്ളി നടേശൻ
Feb 16, 2026 02:06 PM | By Remya Raveendran

തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിധി നടപ്പാക്കരുത്, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്.

സർക്കാർ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജന വികാരം സർക്കാർ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങി. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞു. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം, കണക്കുകളിലെ ശെരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. എൻ എസ് എസ് നിലപാടിൽ മാറ്റമില്ല. ഈ സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു.കേന്ദ്രസർക്കാർ ഇപ്പോഴാണ് ഈ കേസിൽ വന്നത്. കേന്ദ്രം കേസിൽ എങ്ങിനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു ധാരണയും ഇല്ല. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Vellappallinadesan

Next TV

Related Stories
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 03:14 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

Feb 16, 2026 03:06 PM

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി...

Read More >>
സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

Feb 16, 2026 02:44 PM

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി...

Read More >>
ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

Feb 16, 2026 02:27 PM

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി...

Read More >>
ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

Feb 16, 2026 02:15 PM

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ...

Read More >>
Top Stories