എസ്ഐആര്‍ സമയപരിധി നീട്ടി:ഫോം വിതരണം ഡിസംബര്‍ 11വരെ

എസ്ഐആര്‍ സമയപരിധി നീട്ടി:ഫോം വിതരണം ഡിസംബര്‍ 11വരെ
Nov 30, 2025 12:45 PM | By sukanya

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) സമയപരിധിയാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. ബിഎൽഒമാര്‍ക്കും അതുപോലെ ഫോം പൂരിപ്പിച്ചു നൽകുന്നതിലടക്കം വോട്ടര്‍മാര്‍ക്കും പുതിയ തീരുമാനം ആശ്വാസമാകും.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടയിൽ ഫോം വിതരണം പൂര്‍ത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം.

ഡിസംബര്‍ ഒമ്പതിനാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി നടപടികള്‍ക്ക് സമയം ലഭിക്കുമെന്ന ആശ്വാസമാണ് ലഭിക്കുന്നത്. സമയപരിധി നീട്ടിയത് ബിഎൽഒമാര്‍ക്കടക്കം ആശ്വാസമാകും. സമയമില്ലാത്തതിനാൽ ഫോം വിതരണവും ഡിജിറ്റലൈസേഷൻ നടപടികളുമടക്കം പൂര്‍ത്തിയാക്കാൻ കഴിയാതെ ബിഎൽഒമാര്‍ സമ്മര്‍ദത്തിലായിരുന്നു.



SIR deadline extended: form distribution until December 11th

Next TV

Related Stories
കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

Feb 16, 2026 07:27 PM

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ...

Read More >>
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി

Feb 16, 2026 05:58 PM

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ...

Read More >>
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

Feb 16, 2026 05:17 PM

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ...

Read More >>
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 03:56 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
Top Stories










News Roundup