മണത്തണ: നവംബർ 29 , 30 ശനി ഞായർ ദിവസങ്ങളിൽ മണത്തണ കോട്ടക്കുന്നിൽ വച്ചു നടന്ന കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് പ്രവർത്തനങ്ങളിൽ നിന്നുണ്ടായ കലാസൃഷ്ട്ടികളുടെ പ്രദർശനത്തോടെയായിരുന്നു ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെ ക്യാമ്പ് സമാപിച്ചത്.
കൊച്ചി ബിനാലെ ABC Art room , LA / ല Art & Cultural Movement ആയി സഹകരിച്ച് സംഘടിപ്പിച്ച കമൂണി ആർട്ട് പ്രാക്ടീസ് ക്യാമ്പ് ലീഡ് ഗൈഡ് ബെയ്സ് ജോസഫ്, ഗൈഡുകളായ മീര കെ എം , അപിൻ എം എ എന്നിവരുടെ സാന്നിധ്യത്തിൽ ക്യമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജോയി ചാക്കോ, ജോസ് ജോസഫ്, മാത്യു മാഷ് , ആർട്ടിസ്റ്റ് ജയിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ക്യാമ്പിലെ തിരഞ്ഞെടുക്കപ്പെട്ട കലാ സൃഷ്ടികളുടെ പ്രദർശനം പിന്നീട് കൊച്ചി ബിനാലെ ABC Art room വേദിയിൽ ഉണ്ടാവും. ഡിസംബർ 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായ കമൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള അൻപതോളം കലാകാരന്മാരും കലാ വിദ്യാർത്ഥികളും പങ്കെടുത്തു.
Manathana


































