‘കിഫ്ബി ഇവിടെ കൊണ്ടുവന്നത് വികസനത്തിന്, രണ്ട് കൈയും ഉയര്‍ത്തി പറയട്ടേ എല്ലാം ഞങ്ങള്‍ ചെയ്തത് തന്നെയാണ്’; ഇഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി

‘കിഫ്ബി ഇവിടെ കൊണ്ടുവന്നത് വികസനത്തിന്, രണ്ട് കൈയും ഉയര്‍ത്തി പറയട്ടേ എല്ലാം ഞങ്ങള്‍ ചെയ്തത് തന്നെയാണ്’; ഇഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി
Dec 5, 2025 01:49 PM | By Remya Raveendran

തിരുവനന്തപുരം :   കിഫ്ബി മസാല ബോണ്ടില്‍ ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പല കാര്യങ്ങളും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായ നോട്ടീസ് എന്നത് പരിഹാസ്യമായ വാര്‍ത്തയാണ്. കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നത് നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശ്ചാത്തല സൗകര്യ വികസനത്തിനുവേണ്ടിയാണ് കിഫ്ബി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനമാണ് ഉദ്ദേശിക്കുന്നത്. ഇതിനെ ഒരു ബദല്‍ സാമ്പത്തിക സ്രോതസായാണ് കേരളം കണ്ടിരുന്നത്. ഫലപ്രദമായി അത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 62000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന നില വന്നു. ഇപ്പോള്‍ അത് 90,000 കോടി രൂപ കടന്ന് നില്‍ക്കുന്ന നില വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു സ്ഥാപനം നമ്മുടെ വികസനത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഈ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. രണ്ട് കൈയും ഉയര്‍ത്തിക്കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചെയ്തതാണ് എന്ന് തന്നെയാണ് പറയാനുള്ളത്. കിഫ്ബി പ്രവര്‍ത്തിച്ചത് ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ പലതും വരാമെന്ന് മാത്രമേ വിചാരിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിലും മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചു. തെറ്റ് ചെയ്ത ആരേയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം സംബന്ധിച്ച് വളരെ വിശദമായി ഞാന്‍ പറയുന്നത് ഔചിത്യമല്ലെന്ന് അറിയാമല്ലോ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ച് പറയുന്നത് ഭംഗിയല്ല. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിക്കുകയാണ്. എല്ലാ കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടവും നല്ല രീതിയില്‍ നടക്കുന്നുണ്ട്. ആ വഴിക്ക് നമുക്ക് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിരേഖപ്പെടുത്താം അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സിപിഐഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. ഈ കാര്യത്തില്‍ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല എന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.





Pinarayvijayan

Next TV

Related Stories
‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രീംകോടതി

Dec 5, 2025 02:29 PM

‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രീംകോടതി

‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

Dec 5, 2025 02:16 PM

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന...

Read More >>
തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

Dec 5, 2025 02:04 PM

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13...

Read More >>
മുന്‍കൂര്‍ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ

Dec 5, 2025 01:31 PM

മുന്‍കൂര്‍ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ

മുന്‍കൂര്‍ ജാമ്യം തേടി രാഹുൽ...

Read More >>
അഖിലേന്ത്യ കടുവ കണക്കെടുപ്പ്: കണ്ണൂർ വനം ഡിവിഷനിലെ വിവരശേഖരണം പുരോഗമിക്കുന്നു

Dec 5, 2025 01:12 PM

അഖിലേന്ത്യ കടുവ കണക്കെടുപ്പ്: കണ്ണൂർ വനം ഡിവിഷനിലെ വിവരശേഖരണം പുരോഗമിക്കുന്നു

അഖിലേന്ത്യ കടുവ കണക്കെടുപ്പ്: കണ്ണൂർ വനം ഡിവിഷനിലെ വിവരശേഖരണം...

Read More >>
കൊച്ചി  റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്: ട്രെയിൻ അട്ടിമറി ശ്രമമെന്ന്  സംശയം

Dec 5, 2025 11:58 AM

കൊച്ചി റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്: ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്: ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം...

Read More >>
Top Stories










News Roundup






Entertainment News