കണ്ണൂർ : അഖിലേന്ത്യാ കടുവാ കണക്കെടുപ്പ്-2025ൻറെ ഭാഗമായുള്ള കണ്ണൂർ വനം ഡിവിഷനിലെ ആദ്യഘട്ട ഫീൽഡ് തല വിവരശേഖരണം ഡിസംബർ ഒന്നിന് ആരംഭിച്ചിരുന്നു.
കണ്ണവം റേഞ്ചിൽ ആറും തളിപ്പറമ്പ റേഞ്ചിൽ മൂന്നും കൊട്ടിയൂർ റേഞ്ചിൽ അഞ്ചും ബ്ലോക്കുകൾ ആയി തിരിച്ച് ഓരോ ബ്ലോക്കിലും ചാർജ് ഓഫീസറെ നിയമിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മൊബൈൽ ആപ്ലി ക്കേഷൻ വഴിയാണ് കണക്കെടുപ്പ് പുരോഗമിക്കുന്നത്. ഇങ്ങനെയുള്ള ഓരോ ബ്ലോക്കിലും അഞ്ചു കിലോമീറ്ററിൽ കുറയാത്ത മൂന്ന് വ്യത്യസ്ത ട്രയിലുകളും രണ്ട് കിലോമീറ്ററിൽ കുറയാത്ത ട്രാൻസെക്ട് ലൈനും എടുത്ത്, കണക്കെടുപ്പിന്റെ ഷെഡ്യൂൾ പ്രകാരം ട്രയിലുകളിലും ട്രാൻസെക്ടിലും നടന്ന് M-stripes എന്ന മൊബൈൽ ആപ്പിന്റെ ഇക്കോളജിക്കൽ മോഡ്യൂളിലെ വിവിധ ഫോമുകളിൽ ആവശ്യമായ വിവരങ്ങൾ ഫോട്ടോഗ്രാഫിക് തെളിവുകളോടൊപ്പം രേഖപ്പെടുത്തുന്ന, 8- ദിന പ്രോട്ടോക്കോൾ പ്രകാരമാണ് ആദ്യഘട്ട വിവരശേഖരണം നടന്നുവരുന്നത്. ഇതിനോടകം കണ്ണൂർ ഡിവിഷനിലെ സ്റ്റാഫ് 210 കി. മി. യോളം കാൽനടയായി വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു.
ഡിവിഷൻ തലത്തിൽ ശേഖരിച്ച ഈ വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും. ആദ്യഘട്ടം ഡിസംബർ എട്ടിന് അവസാനിക്കും. അടുത്തഘട്ടമായി ക്യാമറ ട്രാപ്പിങ്ങ് ഇൻസ്റ്റലേഷൻ നിർദ്ദിഷ്ടമായ ഒരു തീയതിൽ ആരംഭിക്കും.
ഇന്ത്യയിലെ സംരക്ഷിത വനമേഖലകളും റിസേർവ് വനങ്ങളും ഉൾപ്പെടെ കടുവകളുടെ ആവാസവ്യവസ്ഥയുള്ള എല്ലാ മേഖലകളിലും ഒരേ സമയത്താണ് കണക്കെടുപ്പ് നടക്കുന്നത്.
All India Tiger Census: Data collection in progress at Kannur Forest Division





.jpeg)
.jpeg)





.jpeg)
.jpeg)
.png)
_(24).jpeg)





















