കണ്ണൂർ: ഡിസംബര്‍ 11 ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് പൊതു നീരീക്ഷക ആര്‍ കീര്‍ത്തിയുടെ സാന്നിധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു.
ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിച്ചുകൊണ്ടുള്ള പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ അതാത് സ്ഥാപന മേധാവികളുടെ ഇ ഡ്രോപ്പ് സോഫ്റ്റ് വെയര്‍ ലോഗിനില്‍ ഡിസംബര്‍ ആറിന് ലഭ്യമാക്കും. ആയത് ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി സാക്ഷ്യപത്രം അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കണം.
എഡിഎം കലാ ഭാസ്‌കര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.വി റിജിഷ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
election


.jpeg)
.png)
_(24).jpeg)



.jpeg)
.jpeg)
.png)
_(24).jpeg)



.jpeg)



















