സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍: തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍: തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി
Dec 5, 2025 10:56 AM | By sukanya

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികൾ എത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും.

35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.

Rs 1000 pension for women: Government says only after elections; explains to Election Commissio

Next TV

Related Stories
കൊച്ചി  റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്: ട്രെയിൻ അട്ടിമറി ശ്രമമെന്ന്  സംശയം

Dec 5, 2025 11:58 AM

കൊച്ചി റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്: ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്: ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

Dec 5, 2025 11:13 AM

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

Dec 5, 2025 11:10 AM

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍...

Read More >>
തിരഞ്ഞെടുപ്പ് പ്രചരണം:ഷാഫി പറമ്പിൽ എം.പി ഞായറാഴ്ച്ച കേളകത്ത്

Dec 5, 2025 10:17 AM

തിരഞ്ഞെടുപ്പ് പ്രചരണം:ഷാഫി പറമ്പിൽ എം.പി ഞായറാഴ്ച്ച കേളകത്ത്

തിരഞ്ഞെടുപ്പ് പ്രചരണം:ഷാഫി പറമ്പിൽ എം.പി ഞായറാഴ്ച്ച...

Read More >>
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Dec 5, 2025 09:22 AM

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന്...

Read More >>
Top Stories