ഇരിട്ടി : കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽ ജില്ലാ സംസ്ഥാന തലത്തിൽ കല - കായിക - ശാസ്ത്ര മേളകളിലെ സംസ്ഥാന - ജില്ലാ പ്രതിഭകളെ ആദരിച്ചുകൊണ്ട് വിജയോത്സവം സംഘടിപ്പിച്ചു . കൂട്ടുപുഴ കച്ചേരിക്കടവ് പാലത്തിൽ നിന്നും പേരട്ട ടൗണിലേക്ക് നടത്തിയ ഘോഷയാത്രയിൽ തുറന്ന വാഹനത്തിൽ വിജയികളെ ആനയിച്ചു .
പേരട്ട ടൗണിൽ നടന്ന പൊതു സമ്മേളനം സ്കൂൾ മാനേജർ ഫാ. ആൻ്റണി ആനക്കല്ലിൽ ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് അനൂപ് വർഗീസ് അധ്യക്ഷത വഹിച്ചു . പേരട്ട സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ. മാത്യു ശാസ്താംപടവിൽ വിശിഷ്ടാത്ഥിയായി . സ്കൂൾ പ്രധാന അധ്യാപകൻ സി.എ. ജോസഫ് , കിളിയന്തറ എച് എസ് എസ് പ്രിൻസിപ്പാൾ എം.ജെ. വിനോദ് , കിളിയന്തറ സെൻ്റ് മേരീസ് പള്ളി വികാരി കോർഡിനേറ്റർ തോമസ് ഇല്ലിക്കൽ കിഴക്കേൽ ,സ്കൂൾ സീനിയർ അസിസ്റ്റ്ൻ്റ് പി. റോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു .
Iritty


.jpeg)






.jpeg)


























