കേളകം: യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ഇന്ന് രാവിലെ 8 മണിക്ക് വളയംചലിൽ ആരംഭിച്ച പര്യടനം ഡി.സി.സി സെക്രട്ടറി പി.സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെട്ടിയാംപറമ്പ്,പാറത്തോട്, അടയ്ക്കാത്തോട്, കരിയംകാപ്പ്, നാരങ്ങാത്തട്ട്, മോസ്കോ,ശാന്തിഗിരി , വെണ്ടേക്കുംചാൽ, മീശക്കവല, ഇല്ലിമുക്ക്, വെള്ളൂന്നി , നിസ്സാർകവല, ഐ.ടി.സി, മഞ്ഞളാംപുറം, നാനാനിപൊയിൽ, കേളകം എന്നീ കേന്ദ്രങ്ങളിൽ കോർണ്ണർ യോഗങ്ങൾ നടത്തി.
കേളകത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാർകുളം അദ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ല പ്രസിഡണ്ട് ജോസ് പൂമല മുഖ്യ പ്രഭാഷണം നടത്തി. ലിസി ജോസഫ്, വർഗ്ഗീസ് ജോസഫ് നടപ്പുറം, വിപിൻ ജോസഫ്, എബിൻ പുന്നവേലിൽ,ജോയി വേളുപുഴ, അൽഫോൻസ് പന്തമാക്കൽ, ഷിജി സുരേന്ദ്രൻ, സുനിത രാജു വാത്യട്ട്, ജിമോൾ വെട്ടിയാങ്കൽ, അഡ്വ. ബിജു ചാക്കോ പൊരുമത്തറ,ബിനു എടാൻ,ജെയ്മോൻ കൊച്ചറയ്ക്കൽ,അബ്ദുൾ സലാം, ജോണി പാമ്പാടി,മോഹനൻ കൊളക്കാടൻ, വിൽസൺ കൊച്ചുപുര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
UDF election tour in Kelakam Panchayat






































