2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക് പുറത്ത്

2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക് പുറത്ത്
Dec 4, 2025 03:34 PM | By Remya Raveendran

കൊച്ചി :   സത്യപ്രതിജ്ഞ ചെയ്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്നും പുറത്ത്‌. 2024 ഡിസംബർ 04 നായിരുന്നു എംഎൽഎ ആയി രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോൾ 2024 നവംബർ 20ന് നടന്ന പാലക്കാട് നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചു.2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു.

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.





Rahulmangoottathil

Next TV

Related Stories
കണ്ണൂർ മാടായിപ്പാറയിൽ വൻ തീ പിടുത്തം

Dec 4, 2025 03:43 PM

കണ്ണൂർ മാടായിപ്പാറയിൽ വൻ തീ പിടുത്തം

കണ്ണൂർ മാടായിപ്പാറയിൽ വൻ തീ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

Dec 4, 2025 03:17 PM

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

Dec 4, 2025 02:54 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി...

Read More >>
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Dec 4, 2025 02:46 PM

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ്...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Dec 4, 2025 02:22 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ അറസ്റ്റില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍...

Read More >>
കണ്ണൂർ പാനൂരിനടുത്ത് കാട്ടുപോത്തുകൾ ഇറങ്ങി

Dec 4, 2025 02:15 PM

കണ്ണൂർ പാനൂരിനടുത്ത് കാട്ടുപോത്തുകൾ ഇറങ്ങി

കണ്ണൂർ പാനൂരിനടുത്ത് കാട്ടുപോത്തുകൾ...

Read More >>
Top Stories










News Roundup