ഇരിട്ടി : വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, നാഷണല്‍ സര്‍വീസ് സ്‌കീം, കീഴ്പ്പള്ളി പിഎച്ച്‌സി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാംപ് പ്രിന്‍സിപ്പല്‍ ഡാഫി കെ.മാണി ഉദ്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്റ്റന്‍ സ്മിത കെ. സെബാസ്റ്റ്യന്‍ , ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പി. അഞ്ജന, സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് യു.എസ്. അന്നമ്മ, ആശാവര്‍ക്കര്‍മാരായ ജെസ്സി ദേവസി, ഡോളി തോമസ് എന്നിവര്‍ പ്രസംഗിച്ചു. മുന്നൂറോളം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഹെല്‍ത്ത് ചെക്കപ്പ് നടത്തി.
Medicalcamp















_(17).jpeg)
.jpeg)


















