തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് 9 ന്; പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് 9 ന്; പരസ്യപ്രചാരണം നാളെ അവസാനിക്കും
Dec 6, 2025 10:13 AM | By sukanya

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം നാളെ അവസാനിക്കും. ഡിസംബര്‍ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം ഡിസംബര്‍ 7 ന് വൈകുന്നേരം 6 ന് അവസാനിക്കുക.

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.

പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ കമ്മീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.

Election

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

Dec 6, 2025 11:20 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Dec 6, 2025 11:12 AM

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും...

Read More >>
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Dec 6, 2025 10:59 AM

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

Dec 6, 2025 10:46 AM

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി...

Read More >>
വൈദ്യുതി മുടങ്ങും

Dec 6, 2025 08:10 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

Dec 6, 2025 08:05 AM

എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ...

Read More >>
Top Stories