തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം
Dec 6, 2025 11:12 AM | By sukanya

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും അതാത് രാഷ്ട്രീയ പാർട്ടികളും സംഘടനകളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. അല്ലാത്ത പക്ഷം അത് നീക്കം ചെയ്യാനുള്ള ചെലവ് അതാത് സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തുന്നതാണെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.

കൂടാതെ പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥിരമായി സ്ഥാപിച്ച കൊടിമരങ്ങൾ, രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളുടെ പ്രതിരൂപങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മറച്ചു വെക്കുകയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ പുതുതായി സ്ഥാപിച്ചവ ഉടൻ നീക്കുകയും ചെയ്യേണ്ടതാണ്. റോഡിൽ ചിഹ്നങ്ങളും പേരും വോട്ടഭ്യർഥനയും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചുവരുന്നുണ്ട്. അതാത് രാഷ്ട്രീയ പാർട്ടികൾ അവയും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Election

Next TV

Related Stories
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

Dec 6, 2025 12:16 PM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
അതിവേ​ഗ നീക്കവുമായി രാഹുൽ; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി

Dec 6, 2025 11:51 AM

അതിവേ​ഗ നീക്കവുമായി രാഹുൽ; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി

അതിവേ​ഗ നീക്കവുമായി രാഹുൽ; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി...

Read More >>
കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റിൽ

Dec 6, 2025 11:40 AM

കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

Dec 6, 2025 11:20 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം...

Read More >>
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Dec 6, 2025 10:59 AM

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

Dec 6, 2025 10:46 AM

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി...

Read More >>
Top Stories

News Roundup