കേളകം : പൊയ്യമല പ്രദേശത്ത് കൂടി കടുവയും പുലിയും സ്വൈര്യമായി സഞ്ചരിക്കുമ്പോൾ ശലഭയാത്രയുമായി ഇറങ്ങിയ പഞ്ചായത്ത് ഭരണസമിക്കെതിരെ വെണ്ടേക്കുംചാലിലൂടെ 'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി. എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നിന്നും കർഷക സംരക്ഷണം എന്ന വാക്ക് പിൻവലിക്കുക എന്ന് ആവിശ്യപ്പെട്ട് നടന്ന ജനകീയ നടത്തം കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ജോയി വേളുപുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം അദ്യക്ഷത വഹിച്ചു. ലിസി ജോസഫ്, വർഗ്ഗീസ് ജോസഫ് നടപ്പുറം, വിപിൻ ജോസഫ്,അൽഫോൻസ് പന്തമാക്കൽ, ഷിജി സുരേന്ദ്രൻ, സുനിത രാജു വാത്യട്ട്, ജിമോൾ വെട്ടിയാങ്കൽ, അഡ്വ. ബിജു ചാക്കോ പൊരുമത്തറ,ബിനു എടാൻ,ജെയ്മോൻ കൊച്ചറയ്ക്കൽ,അബ്ദുൾ സലാം, ജോർജ്ജുകുട്ടി താന്നുവേലിൽ, ത്രേസ്യാക്കുട്ടി കോടിയാടൻ, ലിസി കുന്നോല,മോഹനൻ കൊളക്കാടൻ, വിൽസൺ കൊച്ചുപുര,ഇന്ദിര ശ്രീധരൻ,ബേബി കാക്കനാട്ട്, റോഷൻ.കെ.ജോർജ്ജ്, സോണി കട്ടയ്ക്കൽ,ലിജോ മുതലപ്ര,ലിൻസു വാത്യാട്ട്,വർഗ്ഗീസ് ചളുക്കാട്ട്, വിൽസൺ ചങ്ങാലിക്കാവിൽ എന്നിവർ പ്രസംഗിച്ചു.
Walkforpeoplekelakam






































