തിരുവനന്തപുരം: കോർപ്പറേഷനിൽ മിന്നും വിജയം സ്വന്തമാക്കിയ ബിജെപിക്കും പ്രവർത്തകർക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരള രാഷ്‌ട്രീയത്തിലെ നിർണായക നിമിഷമാണ് ഈ വിജയമെന്നും ഇടതുപക്ഷവും കോൺഗ്രസും വർഷങ്ങളായി ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് എൻഡിഎയുടെ വികസനരാഷ്‌ട്രീയം സ്വീകാര്യത നേടിയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
എൻഡിഎയ്‌ക്ക് നൽകിയ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിൽ വികസനം കൊണ്ടുവരാൻ എൻഡിഎയ്‌ക്ക് മാത്രമേ സാധിക്കുള്ളൂവെന്നും അതിന്റെ തെളിവാണ് ഈ വിജയമെന്നും പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങൾക്ക് നന്ദി.
കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു. മികച്ച ഭരണത്തിനും വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു പാർട്ടിയായി എൻഡിഎയെ കാണുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയം കേരളരാഷ്‌ട്രീയത്തിലെ വഴിത്തിരിവാണ്- പ്രധാനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ ആകെയുള്ള 101 വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്.
Primeminister







.png)





.png)






















